സാന്‍ഫ്രാന്‍സിസ്കോ: മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്സ് മൈക്രോസോഫ്റ്റില്‍ നിന്ന് ഇന്നു സ്ഥാനമൊഴിയും. സ്ഥാനം ഒഴിയുമെങ്കിലും മൈക്രോസോഫ്റ്റ് ഡയറക്ടര്‍ ബോര്‍ഡില്‍ ഗേറ്റ്സ് ചെയര്‍മാനായി തുടരും. കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമയും ഗേറ്റ്സ് തന്നെ ആയിരിക്കും. വിരമിക്കുന്നുവെങ്കിലും കമ്പനിയുടെ നൂതന സോഫ്റ്റ്‌വെയര്‍ വികസന പരിപാടികളില്‍ ഗേറ്റ്സ് സഹകരിക്കുമെന്നാണ് സൂചന. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷനിലൂടെ സാമൂഹിക സേവന രംഗത്ത് കര്‍മനിരതനാകാനാണ് ഗേറ്റ്സ് പദ്ധതിയിടുന്നത്. ബില്‍ ഗേറ്റ്സും ഭാര്യ മെലിന്‍ഡയും ചേര്‍ന്ന് രൂപം നല്‍കിയ സ്ഥാപനമാണിത്. 2006 ജൂണിലാണ് ഗേറ്റ്സ് വിരമിക്കല്‍ തീരുമാനം സംബന്ധിച്ച് ആദ്യ സൂചന നല്‍കിയത്. ഇന്ത്യയും ആഫ്രിക്കയുമടക്കമുള്ള രാജ്യങ്ങളില്‍ പാവപ്പെട്ടവരുടെ ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഫൌണ്ടേഷണ്റ്റെ നിലവിലുള്ള ആസ്തി 3000 കോടി ഡോളറിനടുത്താണ്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange