ബജാജ് ഓട്ടോ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ സ്‌കൂട്ടര്‍ നിര്‍മാണം അവസാനിപ്പിക്കുന്നു .ഇതോടെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ഹമാര ബജാജ് ചരിത്രത്തിന്റെ ഭാഗമായി തീരും .ഒരുകാലത്ത് ഇന്ത്യന്‍ റോഡുകളെ സ്‌കൂട്ടറുകള്‍ കൊണ്ട് കീഴടക്കിയ ബജാജ് ഓട്ടോ ഇപ്പോള്‍ മാസം ഏതാണ്ട് 1000 സ്‌കൂട്ടറുകള്‍ മാത്രമാണ് നിര്‍മിക്കുന്നത് . ഇതില്‍ ഏറെയും കയറ്റുമതി ചെയ്യുകയാണെന്നും കമ്പനി മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജ് അറിയിച്ചു .100 സി.സി. ഗിയര്‍ലെസ്സ് സ്‌കൂട്ടറായ ക്രിസ്റ്റല്‍ മാത്രമാണ് കമ്പനി ഇപ്പോള്‍ നിര്‍മിച്ചുവരുന്നത്. കഴിഞ്ഞ എട്ടുമാസക്കാലത്ത് ക്രിസ്റ്റലിന്റെ ആഭ്യന്തര വില്പന 3,356 എണ്ണം മാത്രമായിരുന്നു. കയറ്റുമതി ചെയ്തത് 728-ഉം. ഈ സാഹചര്യത്തിലാണ് സ്‌കൂട്ടര്‍ നിര്‍മാണത്തില്‍ നിന്നും കമ്പനി പിന്മാറുന്നത് .
51,000 രൂപ വിലയുള്ള 135 സി.സി. പള്‍സര്‍ മോട്ടോര്‍ ബൈക്ക് പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് രാജീവ് ബജാജ് ഈക്കാര്യം വ്യക്തമാക്കിയത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us