ആപ്പിള്‍ ഐഫോണിന്‍റെ പരിഷ്കരിച്ച പതിപ്പ് 3 ജി ഐഫോണിന് ലോകത്താകമാനം ആവശ്യക്കാരേറുകയാണ്. 3ജി ഐഫോണ്‍ പുറത്തിറക്കിയ ഉടന്‍തന്നെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത് എത്തിക്കുന്നതിന് കമ്പനി വിവിധ മൊബൈല്‍ സേവന ദാതാക്കളുമായി ധാരണയില്‍ എത്തുകയും ചെയ്തിരുന്നു. ജപ്പാനിലെ മൂന്നാമത്തെ മൊബൈല്‍ സേവന ദാതാവായ സോഫ്റ്റ്ബാങ്ക് കോര്‍പറേഷനാണ് രാജ്യത്ത് ഐഫോണ്‍ എത്തിക്കുന്നത്.
ജപ്പാനില്‍ 23,040 യെന്‍ (ഏകദേശം 9,150 രൂപ) ആണ് പുതിയ ഐഫോണിന്‍റെ വിലയെന്ന് സോഫ്റ്റ്ബാങ്ക് കോര്‍പറേഷന്‍ അധികൃതര്‍ തിങ്കളാഴ്ച അറിയിച്ചു. സോഫ്റ്റ്ബാങ്കിന്‍റെ പ്രധാന എതിരാളി എന്‍.ടി.ടി ഡോകോമോ ആണ് ഐഫോണ്‍ വിതരണത്തിനായി മത്സര രംഗത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഡോകോമോയെ പിന്തള്ളി സോഫ്റ്റ്ബാങ്ക് വിതരണാവകാശം നേടുകയായിരുന്നു. എങ്കിലും ആപ്പിളുമായുള്ള ചര്‍ച്ചകള്‍ ഉപേക്ഷിച്ചിട്ടില്ലെന്നാണ് ഡോകോമോ അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
ഈ മാസം ആദ്യമാണ് ആപ്പിള്‍ ഐഫോണിന്‍റെ പരിഷ്കരിച്ച പതിപ്പ് കമ്പനി പുറത്തിറക്കിയത്. വേഗത്തിലുള്ള ഇന്‍റര്‍നെറ്റ് ലഭ്യത ഉള്‍പ്പടെ നിരവധി സവിശേഷകളുമായാണ് 3ജി ഐഫോണ്‍ വിപണി കീഴടക്കാന്‍ എത്തിയിരിക്കുന്നത്. മാത്രമല്ല നിലവിലുള്ള ഐഫോണിന്‍റെ പകുതി വില മാത്രമാണ് പുതിയ ഐഫോണിനുള്ളത്. 8 ജി.ബി മെമ്മറിയുള്ള ഐഫോണിന്‍റെ പ്രാഥമിക മോഡലിന് വെറും 199 ഡോളറാണ് ആപ്പിള്‍ ഇട്ടിരിക്കുന്ന വില.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange