ആപ്പിളിന്‍റെ അഭിമാന ഉല്‍പ്പന്നമായ ഐ ഫോണിന്‍റെ ത്രീ ജി(മൂന്നാം തലമുറ) പതിപ്പ് ആപ്പിള്‍ സ്റ്റോറുറുകളില്‍ ലഭ്യമായി തുടങ്ങി. ന്യൂസിലന്‍ഡിലെയും ജപ്പാനിലെയും ആപ്പിള്‍ സ്റ്റോറുകളിലാണ് ഐഫോണ്‍ വില്‍പ്പന ആദ്യം ആരംഭിച്ചത്. ഏറെ കാത്തിരിപ്പിനുശേഷം എത്തുന്ന ആപ്പിള്‍ ത്രി ജി ആദ്യം സ്വന്തമാക്കാനുളള ഭാഗ്യം ലഭിച്ചത് ന്യൂസിലന്‍ഡുകാര്‍ക്കായിരുന്നു. അവിടെ വ്യാഴാഴ്ച അര്‍ധ രാത്രിമുതല്‍ തന്നെ മൂന്ന് ആപ്പിള്‍ സ്റ്റോറുകള്‍ വഴി ഐഫോണ്‍ വില്‍പ്പന ആരംഭിച്ചു.
ഇതിനു തൊട്ടുപുറകെ ടോക്കിയോയിലും വില്‍പ്പന തുടങ്ങി. ന്യൂസിലാന്‍ഡിനും ജപ്പാനും പുറമെ 22 രാജ്യങ്ങളിലാണ് ത്രി ജി ഐഫോണ്‍ വില്‍പ്പനയ്ക്കെത്തുന്നത്. അമേരിക്കയില്‍ ത്രി ജി ഐഫോണിന് മെമ്മറി ശേഷിയനുസരിച്ച് 199 ഡോളര്‍ മുതല്‍ 299 ഡോളര്‍ വരെയാണ് വില.
ഐഫോണ്‍ സ്വന്തമാക്കുന്നതിനായി ന്യൂയോര്‍ക്കിലെ ആപ്പിള്‍ സ്റ്റോറിനുമുന്നില്‍ ജനങ്ങള്‍ ഒരുദിവസം മുമ്പ് തന്നെ കാത്തിരിപ്പ് തുടങ്ങിയിരുന്നു. നെറ്റ്‌വര്‍ക്കിലെ അസാമാന്യ വേഗതയും ഉയര്‍ന്ന മെമ്മറി ശേഷിയും ഭാരക്കുറവുമെല്ലാമാണ് ഐഫോണിനെ മറ്റ് ത്രി ജി ഫോണുകളില്‍ നിന്ന് വുത്യസ്തമാക്കുന്നത്.
വില്‍പ്പനയുടെ ആദ്യവാരത്തില്‍ തന്നെ രണ്ട് ലക്ഷം ഐഫോണുകള്‍ വില്‍പ്പനനടത്താനാവുമെന്നാണ് ആപ്പിള്‍ പ്രതീക്ഷിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം 10 ലക്ഷം ഐഫോണുക്കള്‍ വില്‍പ്പന നടത്തുക എന്നതാണ് ആപ്പിളിന്‍റെ മുഖ്യ ലക്‍ഷ്യം.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഐ ഫോണിനായുളള ഓണ്‍ ലൈന്‍ ബുക്കിംഗ് എയര്‍ടെല്ലും വൊഡാഫോണും നേരത്തെ ആരംഭിച്ചിരുന്നു. സെപ്റ്റംബര്‍ അവസാനത്തോടെ ഐ ഫോണ്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷ. എട്ട് ജിബി മെമ്മറി ശേഷിയുളള ഐഫോണിന് ഇന്ത്യയില്‍ 8000 രൂപ മുതല്‍ 10000 രൂപ വരെയും 16 ജിബിയുടേതിന് 13000 16000 ഇടയിലുമായിരിക്കും വിലയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange