| |
സാംസങ്ങ് F480 ടച്ച് സ്ക്രീന്‍ ഇന്ത്യന്‍ വിപണിയില്‍ |
|
| |
|
ഇന്ത്യന്‍ മൊബൈല് താരനിരയിലേക്ക് സാംസങ്ങ് SGH F480 കൂടി എത്തി കഴിഞ്ഞു.സാംസങ്ങ് ടെലികമ്മ്യുണിക്കേഷന്‍ ഇന്ത്യ ആണ് സാംസങ്ങ് SGH F480 പുറത്തിറക്കിയത്.
വളരെ എളുപ്പം ഉപയോഗിക്കാവുന്നതും പുതിയ പല പ്രത്യേകതകള്‍ ഉള്ളതുമാണ് സാംസങ്ങ് SGH F480.
സാംസങ്ങ് SGH F480ണ്ടെ ഇടതു ഭാഗത്തുള്ള പാനലില്‍ നിന്നും വളരെ പെട്ടന്ന്FM ,ഗെയിംസ് ,കലണ്ടര്‍ ,അലാറം ക്ലോക്ക് ,പ്രൊഫൈല്‍ എന്നിവയെല്ലാം എടുക്കുവാന്‍ സാധിക്കും.ഡ്രോപ്പ് ഡ്രാഗ് ടെക്നോളജി ഉപയോഗിച്ചു ഇവ ഹോം സ്ക്രീനില്‍ എവിടെ വേണമെങ്കിലും മാറ്റുവാന്‍ സാധിക്കും.ഇതാണ് ഇതിന്ടെ മറ്റൊരു പ്രത്യേകത .ടച്ച് മെനുവിലുള്ള ഓരോ ഫംഗ്ഷന്‍സിനും ഹോട്ട് കീയും സെറ്റ് ചെയ്തിട്ടുണ്ട്.
ഓട്ടോ സ്മൈല്‍ ഷൂട്ട് ടെക്നോളജിയോട് കൂടിയ ലോകത്തിലെ തന്നെ ആദ്യത്തെ മൊബൈല് ആണ് ഇത്.ഓട്ടോ സ്മൈല്‍ ഷൂട്ട് ടെക്നോളജി , 5.0 മെഗാ പിക്സല്‍ ,ഓട്ടോ ഫോക്കസ് -എല്‍ ഇ ഡി ഫ്ലാഷ് ക്യാമറ,2.8” ടിഎഫ്ടി എല്‍സിഡി ഡിസ്പ്ലേ സ്ക്രീന്‍ ഇവയെല്ലാം ഒത്തൊരുമിച്ച ഒരു പുതിയ മോഡല്‍ ആണ് സാംസങ്ങ് F480.
ഇന്ത്യയില്‍ എത്തിയിട്ടുള്ള സാംസങ്ങ് ടച്ച് വിസ് F480വിന്ടെ വില 20,990 ആണ്.
|
|
| |
 |  |  |  |  |
|
|
| |
|
|
|
|