പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ് അവരുടെ ഏറ്റവും പുതിയ സ്പോര്‍ട്സ് യുട്ടിലിറ്റി വാഹനമായ എന്‍ഡവര്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ഓട്ടോമാറ്റിക്കായും മാന്വലായുമുള്ള ട്രാന്‍സ്മിഷന്‍ വേരിയന്‍സുകളോടെയാണ് എന്‍ഡവര്‍ പുറത്തിറക്കിയിരിക്കുന്നത്.
ന്യൂഡല്‍ഹിയില്‍ 15.99 രൂപ മുതല്‍ 17.99 രൂപവരെയാണ് കാറിന്‍റെ വില.മൂന്ന് ലിറ്ററിന്‍റെ 4*4 ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വേരിയന്‍റോടെയും 2.5 ലിറ്ററിന്‍റെ 4*2 മാന്വല്‍ ട്രാന്‍സ്മിഷന്‍ വേരിയന്‍റോടെയും പുതിയ എന്‍ഡവര്‍ ലഭ്യമാണ്.
രാജ്യത്തിന്‍റെ വടക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ ബുക്കിംഗ് ആരംഭിച്ചു തുടങ്ങി. തെക്ക് കിഴക്കന്‍ പ്രദേശങ്ങളിലെ വിപണികളില്‍ വരും ആഴ്ചകളില്‍ എന്‍ഡവര്‍ ലഭ്യമാകും.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us