വാഹന നിര്‍മ്മാണ വസ്തുക്കളുടെ വില വര്‍ധിച്ചതിനെ തുടര്‍ന്ന് മാരുതി സുസുക്കിയുടെ
എല്ലാ കാര്‍ മോഡലുകളുടെയും വില വര്‍ദ്ധിപ്പിക്കുമെന്ന് മാരുതി സുസുക്കി അറിയിച്ചു.ഏതാനും ആഴ്ചകള്‍ക്കകം വിലവര്‍ദ്ധന നിലവില്‍വരുമെന്ന് മാരുതി സതേണ്‍ ചീഫ് എസ് എന്‍ ബര്‍മന്‍ വ്യക്തമാക്കിയിട്ടുണ്ട് . എന്നാല്‍ വില എത്രത്തോളം വര്‍ദ്ധിക്കുമെന്ന് വെളിപ്പെടുത്താന്‍ കമ്പനി തയ്യാറായിട്ടില്ല. അവസാനമായി മാരുതി സുസുക്കി വാഹങ്ങള്‍ക്ക് കഴിഞ്ഞ ജനവരിയിലാണ് വില വര്‍ദ്ധിപ്പിച്ചിരുന്നത് .ഒന്നുമുതല്‍ രണ്ടു ശതമാനം വരെയാണ് അന്ന് മാരുതി വാഹനങ്ങളുടെ വില ഉയര്‍ത്തിയിരുന്നത്.
|