സുമോ ഗ്രാന്‍ഡെയുടെ പുതിയ മോഡല്‍ ആയ ഗ്രാന്‍ഡെ മാര്‍ക്ക് ടൂ ടാറ്റാ മോട്ടോഴ്‌സ് വിപണിയിലെത്തി. പുതിയ ക്രോംഗ്രില്‍, വിങ് മിററിലെ ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകള്‍, സ്റ്റീല്‍ റിമ്മുകള്‍ എന്നിവയാണ് ബാഹ്യമായി വരുത്തിയിരിക്കുന്ന സുമോ ഗ്രാന്‍ഡെ യിലെ മാറ്റങ്ങള്‍ . ടൂ ടോണ്‍ ഇന്റീരിയര്‍, നവീന സ്റ്റിയറിങ് വീല്‍ തുടങ്ങിയ നേരിയ മാറ്റങ്ങള്‍ ഇന്റീരിയറിലെങ്ങുമുണ്ട്. വിവിധ വേരിയന്റുകളുടെ കൊച്ചിയിലെ എക്‌സ് ഷോറൂംവില ഇവയാണ്: ഗ്രാന്‍ഡെ എല്‍.എക്‌സ്- 6,43,404, ഇ.എക്‌സ്- 6,83,492, ജി.എക്‌സ്- 7,50,584.
|