| |
ലോകകപ്പ് ഫുട്ബോള്‍ യോഗ്യത റൌണ്ടില്‍ മുന്‍ ചാമ്പ്യന്മാര്‍ നിറം മങ്ങി |
|
| |
|
ലണ്ടന്‍ : ചാമ്പ്യന്മാരായ ഫ്രാന്‍സിനും പോര്‍ച്ചുഗലിനും സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നപ്പോള്‍ അര്‍ജന്റീന, സ്‌പെയിന്‍, ജര്‍മനി, ഇംഗ്ലണ്ട് ടീമുകള്‍ക്ക് ജയം , തുടര്‍ച്ചയായ ആറ് സമനിലകള്‍ക്ക് ശേഷമാണ് അര്‍ജന്റീന വിജയം കാണുന്നത്.
സ്വന്തം മണ്ണില്‍ ഉറുഗ്വായ്‌യെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു കീഴടക്കിയ മുന്‍ ചാമ്പ്യന്മാര്‍ക്ക് ഒമ്പത് കളികളില്‍നിന്ന് 16 പോയിന്റ് ആണ് ലഭിച്ചിട്ടുള്ളത് . ഇതോടെ ഈ മേഘലയില്‍ 2 സ്ഥാനത്താണ് അര്‍ജന്റീന . ഒന്നാം സ്ഥാനത്ത് പാരഗ്വാ ആണ് .കൊളംബിയയെ തോല്പിച്ച പാരഗ്വായ് (0-1) 20 പൊയന്റാണ് ഉള്ളത് .
മധ്യ അമേരിക്കയില്‍ ജമൈക്ക മെക്‌സിക്കോയെ അട്ടിമറിച്ചു (1-0). യൂറോപ്യന്‍ ഗ്രൂപ്പ് എട്ടില്‍ ചാമ്പ്യന്മാരായ ഇറ്റലിയെ ബള്‍ഗേറിയയാണ് ഗോള്‍രഹിത സമനിലയില്‍ കുരുക്കിയത്. എന്നാല്‍ മൂന്നു കളികളില്‍നിന്ന് ഏഴ് പോയന്റുള്ള ഇറ്റലിതന്നെയാണ് ഗ്രൂപ്പില്‍ മുന്നില്‍. യൂറോയിലെ കനത്ത പരാജയം വേട്ടയാടുന്ന ഫ്രാന്‍സിന് റുമാനിയയോട് സമനില വഴങ്ങേണ്ടിവന്നു (2-2). കളി അരമണിക്കൂര്‍ പിന്നിടുമ്പോഴേക്ക് ഫ്‌ളോറന്റിന്‍ പെട്രെയും ഡോറാന്‍ ഗോയാനും നേടിയ ഗോളില്‍ റുമാനിയ ലീഡ് നേടിയതാണ്. എന്നാല്‍, ഒന്നാം പകുതിക്ക് മുന്‍പ് ഫ്രാങ്ക് റിബറിയും 69-ാം മിനുട്ടില്‍ യൊവാന്‍ ഗൗര്‍കഫും ലക്ഷ്യംകണ്ട് ഫ്രാന്‍സിനെ തോല്‍വിയില്‍നിന്ന് കരകയറ്റി. ഗ്രൂപ്പ് ഏഴില്‍ മൂന്ന് കളികളില്‍നിന്ന് നാല് പോയന്റുമായി നാലാം സ്ഥാനത്താണ് ഫ്രഞ്ച് ടീം. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ തിരിച്ചെത്തിയിട്ടും പോര്‍ച്ചുഗലിന് സ്വീഡനുമായി ഗോള്‍രഹിത സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
|
|
| |
 |  |  |  |  |
|
|
| |
|
|
|
|