| |
ബാള്‍ഡീനി മരുന്നടിച്ചതായി തെളിഞ്ഞു . |
|
| |
|
ബീജിംഗ് ഒളിമ്പിക്‍സില്‍ ഇറ്റലിയുടെ മെഡല്‍ പ്രതീക്ഷ ആയിരുന്ന ബാള്‍ഡീനി ഉത്തേജക മരുന്നടിച്ചതായി തെളിഞ്ഞു .കിവില് നടന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലാണ് ബാള്‍ഡീനി മരുന്നടിച്ചതായി തെളിഞ്ഞത് .കഴിഞ്ഞ വെള്ളിയാഴ്ച തന്നെ ബാള്‍ഡീനിയെ ഒളിമ്പിക്‍സ് ടീമില്‍ നിന്നും പുറത്താക്കുകയും പകരം യൂറോപ്യന്‍ ചാമ്പ്യന്‍ ആന്ദ്രിയാ കസാറയെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.വ്യാഴാഴ്ച ഇറ്റലിയുടെ ഉത്തേജക വിരുദ്ധ കോടതിക്ക് മുന്നില്‍ ബാള്‍ഡീനി എത്തുമെന്ന് ഇറ്റാലിയന്‍ ഒളിക് കമ്മറ്റി അവരുടെ പ്രത്യേക പ്രസ്താവനയില്‍
വ്യക്തമാക്കി.ഇറ്റാലിയന്‍ ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്ന ടൂര്‍ ദെ ഫ്രാന്‍സ് സൈക്ലിംഗ് താരം റിക്കാര്‍ഡോ റിക്കോയാണ് ഒരാള്‍. കഴിഞ്ഞ മാസം നടന്ന ടൂര്‍ ദെ ഫ്രാന്‍സില്‍ ഇ പി ഒ എന്ന നിരോധിത മരുന്ന് ഉപയോഗിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.
വനിതാ സൈക്ലിംഗ് ലോക ചാമ്പ്യന്‍ മാര്‍ത്താ ബാസ്റ്റിയാനെല്ലിയാണ് മറ്റൊരാള്‍. മരുന്നടി തെളിഞ്ഞതിനെ തുടര്‍ന്ന് ഒളിമ്പിക്‍സിനുള്ള ടീമില്‍ നിന്നും പുറത്തായിരിക്കുക ആണ്. എന്നാല്‍ താന്‍ കഴിച്ചത് ഡയറ്റിംഗിനു വേണ്ടിയുള്ളത് ആണെന്നാണ് വനിതാ താരത്തിന്‍റെ അഭിപ്രായം.
|
|
| |
 |  |  |  |  |
|
|
| |
|
|
|
|