ഒളിമ്പിക്സിലെ വനിതാ വിഭാഗം ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ തകര്‍ന്നു. ദേശീയ ചാമ്പ്യനായ സൈന നെവാള്‍ ക്വാര്‍ട്ടറില്‍ അത്യന്തം വാശിയേറിയ മത്സരത്തില്‍ പരാജയപ്പെട്ടതോടെയാണ് വനിതാ വിഭാഗം ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ അസ്തമിച്ചത്. ഇന്തോനേഷ്യയുടെ മരിയ ക്രിസ്റ്റിനാണ് 26-28, 21-14, 21-15 എന്ന സ്കോറിന് സൈനയെ കീഴടക്കിയത്.
ആദ്യ ഗെയിം സ്വന്തമാക്കിയ സൈന നിര്‍ണ്ണായകമായ മൂന്നാം സെറ്റില്‍ ഒരു ഘട്ടത്തില്‍ 11-5ന് മുന്നിലായിരുന്നെങ്കിലും അവാസന നിമിഷങ്ങളില്‍ അടി പതറുകയായിരുന്നു .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange