ഓസ്ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തിന്‍റെയും പരസ്യ പ്രസ്താവനകളുടെയും പേരില്‍ പാക് നായകന്‍ മുഹമ്മദ് യൂസഫിനും മുന്‍ നായകന്‍ യൂനിസ് ഖാനും ക്രിക്കറ്റില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്താന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. ഇത് കൂടാതെ ഷൊയൈബ് മാലിക്, റാണാ നവേദ് ഉള്‍ ഹസന്‍ എന്നിവര്‍ക്ക് ഒരു വര്‍ഷത്തെ വിലക്കും പി സി ബി എര്‍പ്പെടുത്തിയിട്ടുണ്ട്.ഓസ്ട്രേലിയന്‍ പര്യടനത്തില്‍ പാകിസ്ഥാന്‍ ടീമിന്‍റെ മോശം പ്രകടനത്തെക്കുറിച്ച് അന്വേഷിച്ച ദേശീയ സ്‌പോര്‍ട്‌സ് കമ്മിറ്റി നിയോഗിച്ച സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികള്‍ . അച്ചടക്ക ലംഘനം നടത്തിയ അക്‍മല്‍ സഹോദരന്‍മാര്‍ക്ക് അഞ്ചു മില്യണ്‍ ഡോളര്‍ പിഴ ചുമത്താനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. പന്തില്‍ കൃത്രിമം കാട്ടിയ ഷഹിദ് അഫ്രീദില്‍ നിന്ന് പിഴ ഈടാക്കാനും ആറു മാസത്തേയ്ക്ക് നിരീക്ഷണത്തില്‍ വയ്ക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട് .
|