Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  നാഗ്പൂര്‍ ടെസ്റ്റ്‌ :ദക്ഷിണാഫ്രിക്ക മികച്ച നിലയില്‍  
 
നാഗ്പൂറിലെ വിദര്‍ഭ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ്‌ മത്സരത്തിന്റെ ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ദക്ഷിണ ആഫ്രിക്ക രണ്ടു വിക്കറ്റിന് 291 റണ്‍സ് എന്ന നിലയില്‍ ആണ് . കാലിസ് (159),ഹഷീം അംല (115) എന്നിവര്‍ സെഞ്ച്വറി നേടി ക്രീസില്‍ ഉണ്ട്.നേരത്തെ ടോസ്സ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരെഞ്ഞെടുക്കുകയായിരുന്നു . ആറ് റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്കയെ കാലിസും അംലയും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ഇത്രയും മികച്ച നിലയില്‍ എത്താന്‍ സഹായിച്ചത് . ഗ്രഹാം സ്മിത്ത് (6),പ്രിന്‍സ് (0)എന്നിവരാണ് പുറത്തായത് .
ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ ലക്ഷ്മണ്‍ യുവരാജ് എന്നിവര്‍ക്ക് പകരം പുതുമുഖങ്ങളായ തമിഴ്‌നാടിന്റെ മധ്യനിര ബാറ്റ്‌സ്മാന്‍ എസ് ബദരീനാഥും ബംഗാളിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധമാന്‍ സാഹയും ഇടം പിടിച്ചിട്ടുണ്ട് . രാഹുല്‍ ദ്രാവിഡ് പതിവായി ഇറങ്ങാറുള്ള മൂന്നാം നമ്പറില്‍ മുരളി വിജയ്‌ ബാറ്റ് ചെയ്യും.
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest sports news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
വലിയങ്ങാടി
Directed by: Salim Baba
Staring : Manikuttan,Saju Kodiyan,Remesh,Narayanan Kutty,HarisreeAshokan,varadha
   
         
    Related news