| |
ബാംഗ്ലൂര്‍ ടെസ്റ്റ്:ഇന്ത്യക്ക് ബാറ്റിങ്ങ് തകര്‍ച്ച. |
|
| |
|
മികച്ച തുടക്കം മുതലാക്കാന്‍ പറ്റാതെ ഇന്ത്യ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം തുടക്കം തന്നെ പതറുകയാണ്.36 റണ്‍സിനിടെ 4 വിക്കെറ്റ് വീഴ്ത്തി ഓസ്ട്രേലിയ ടെസ്റ്റില്‍ പിടി മുറുക്കി ത്തുടങ്ങി.ഇന്നലെ ഓസ്ട്രേലിയന്‍ ബൌളര്‍മാരെ നാലുപാടും പായ്ച്ച സേവാഗും(45),ഗംഭീറും(21) കളി തുടങ്ങി അല്‍പ സമയത്തിനുള്ളില്‍ത്തന്നെ വീണു.തുടക്കത്തില്‍ നല്ലവണ്ണം അടി വാങ്ങിയ മിത്ചെല്‍ ജോണ്സനായിരുന്നു സെവാഗിനെ വീഴ്ത്തിയത്.ഗംഭീറിനെ ലീയും പുറത്താക്കി.ലാറയുടെ ആശംസകളുമായി ക്രീസില്‍ എത്തിയ സച്ചിന് 18 പന്തിന്റെ ആയുസ്സേ ഉണ്ടായുള്ളൂ.13 റണ്‍സുമായി ലിറ്റില്‍ മാസ്റ്റര്‍ മടങ്ങി.ലാറയുടെ റെക്കോര്‍ഡ് ഇപ്പോഴും ഭദ്രം.പിന്നെ പ്രതീക്ഷ പലപ്പോഴും രക്ഷകരായിട്ടുള്ള ദ്രാവിഡ് - ലക്ഷ്മണ്‍ സഖ്യത്തിലായിരുന്നു. പക്ഷെ അക്കൌണ്ട് തുറക്കും മുന്പേ ലക്ഷ്മണിനെ പുറത്താക്കി ജോണ്‍സന്‍ ഇന്ത്യക്ക് വന്‍ ആഘാതം നല്കി.സച്ചിനെയും പുറത്താക്കിയത് ജോണ്‍സന്‍ തന്നെയായിരുന്നു.
മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്ങ്സ് സ്കോര്‍ ആയ 430 റണ്‍സിനു മറുപടിയായി ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സ് എടുത്തിട്ടുണ്ട് .
ഗംഭീര്‍ (21),സെവാഗ് (45),ദ്രാവിഡ് (51),സച്ചിന്‍ (13),ലക്ഷ്മണ്‍ (0),ഗാംഗുലി (47),ധോണി (9)
ഹര്‍ഭജന്‍ (54)എന്നിവരാണ് പുറത്തായ ബാറ്റ്‌സ്‌മാന്‍മാര്‍ .
സഹീര്‍ ഖാന്‍ (35),അനില്‍ കുംബ്ലെ (0) എന്നിവരാണ് ക്രീസില്‍ ഉള്ളത്.
|
|
| |
 |  |  |  |  |
|
|
| |
|
|
|
|