ഒളിമ്പിക്‌സിലെ ആദ്യ സ്വര്‍ണ്ണം കാതറിന എമ്മണ്‍സിന്
ബീജിംഗ് ഒളിമ്പിക്സിലെ ആദ്യസ്വര്‍ണം ചെക്‌റിപ്പബ്ലിക്കിലെ കാതറീന എമ്മണ്‍സ് സ്വന്തമാക്കി. വനിതകളുടെ 10 മീറ്റര്‍ എയര്‍റൈഫിള്‍ മത്സരത്തിലാണ് കാതറീന ഈ അവിസ്മരണീയ നേട്ടം കൈവരിച്ചത്.503.5 പോയിന്‍റ് നേടിയാണ് എമണ്‍സ് നിലവിലെ ഒളിമ്പിക് റെക്കോര്‍ഡ് പഴങ്കഥയാക്കിയത്.503.5 പോയിന്‍റ് നേടി എമണ്‍സ് നിലവിലെ ഒളിമ്പിക് റെക്കോര്‍ഡ് പഴങ്കഥയാക്കി.
ഈ ഇനത്തില്‍ ആതന്‍സ് ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവായിരുന്നു കാതറിന്‍ .
2002ലെ ഷൂട്ടിങ് ലോക ചാമ്പ്യന്‍ഷിപ്പിലും 2008ലെ ഗുഡ് ലക് ബെയ്ജിങ്ങ് ലോക കപ്പിലും ഇവര്‍ സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുണ്ട് .
ലിയുബോവ് ഗല്‍കിന ഈ വിഭാഗത്തില്‍ വെള്ളി നേടിയപ്പോള്‍ ക്രൊയേഷ്യയുടെജെസ്ന പെജ്കിക് വെങ്കലം നേടി.
ഇന്ത്യയുടെ അഞ്‌ജലി ഭഗവതിനും അവനീത് കൗര്‍ സന്തുവിനും ഫൈനലില്‍ കടക്കാനായില്ല. അഞ്‌ജലി 29 ാമതും അവനീത് കൗര്‍ മുപ്പത്തി ഒമ്പെതാമാതും ആയാണ് ഫിനിഷ് ചെയ്തത് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange