Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  കിളിക്കൂട് ഒഴിഞ്ഞു  
 
ഇരുപത്തി ഒമ്പെതാമാത് ഒളിമ്പിക്സിനു ബെജിങ്ങില്‍ തിരശ്ചീല വീണു .പതിനാറ് ദിവസങ്ങള്‍ നീണ്ടു നിന്ന
ലോക കായിക മാമങ്കമായ ഒളിമ്പിക്സിന്റെ സമാപന ചടങ്ങ് അതി ഗംഭീരമായിരുന്നു .നാലുവര്‍ഷങ്ങള്‍ക്കപ്പുറം ലണ്ടനില്‍ കൂടിച്ചേരാം എന്ന പ്രഖ്യാപനത്തോടെ കായിക താരങ്ങള്‍ വിടവാങ്ങി . ഇതിന് മുന്നോടിയായി
ബെയ്‌ജിങ്‌ മേയര്‍ ഗുവോ ജിന്‍ലോങ്ങില്‍നിന്ന്‌ ലണ്ടന്‍ മേയര്‍ ബോറിസ്‌ ജോണ്‍സണ്‍ ഒളിമ്പിക്‌ പതാക ഏറ്റുവാങ്ങി. ചടങ്ങിന്‌ സാക്ഷിയാകാന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ ബെയ്‌ജിങ്ങിലെത്തിയിരുന്നു. ചൈനീസ്‌ പ്രസിഡന്റ്‌ ഹു ജിന്റാവോയും ഷാക്ക്‌ റോഗെയും ചടങ്ങില്‍ സംബന്ധിച്ചു.

പിന്നീട് വെടിക്കെട്ടും കളത്തില്‍ വര്‍ണവിസ്‌മയം തീര്‍ത്ത വളയങ്ങളുമായി കിളിക്കൂട് ശബ്ട്ത് മുഖരിതമായി .അതു കഴിഞ്ഞതും ഓരോ രാജ്യത്തിന്റെയും പതാകവാഹകരെത്തി. ഇന്ത്യന്‍ പതാകയേന്തിയത്‌ ബോക്‌സിങ്‌ മെഡല്‍ ജേതാവ്‌ വിജേന്ദറായിരുന്നു. ഇതിനിടെ മാരത്തണ്‍ ജേതാക്കളുടെ മെഡല്‍ ദാനം നടന്നു .കെനിയന്‍താരം സാമുവല്‍ കാമു വാന്‍സിരുവിനാണ് മാരത്തണില്‍ ഒളിമ്പിക്‌സ്‌ സ്വര്‍ണം ലഭിച്ചത്.

ഗെയിംസിന്റെ ജീവനായിരുന്ന വളന്റിയര്‍ കുട്ടികളെയും ആദരിച്ചു .ഒളിമ്പിക്‌സിന്‌ തുടക്കമിട്ട രാജ്യമെന്ന നിലയില്‍ ഗ്രീസിന്റെയും വരാനിരിക്കുന്ന ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ഭാഗമായി ഇംഗ്ലണ്ടിന്റെയുംഒളിമ്പിക്‌ സംഘാടകസമിതി പ്രസിഡന്റ്‌ ലിയു ക്വിയും ഐ.ഒ.എ. പ്രസിഡന്റ്‌ റോഗെയും സദസ്സിനെ അഭിസംബോധനചെയ്‌തു.
അതോടെ ഒളിമ്പിക്‌ പതാക താഴ്‌ന്നു.

ഇനി ലണ്ടന്‍ നഗരത്തിന്റെ ഊഴം


ലണ്ടന്‍ നഗരം ആഘോഷം തുടങ്ങി. ലണ്ടന്‍-ബെയ്‌ജിങ്‌-ലണ്ടന്‍ എന്നെഴുതിയ ചുവന്ന ഡബിള്‍ ഡക്കര്‍ ബസ്സെത്തി. പ്രശസ്‌ത ഗായിക ലിയോണ ലൂയിസ്‌ ഉയര്‍ന്നുവന്നു. കൂടെ ഗിറ്റാറിസ്‌റ്റ്‌ ജിമ്മി പേജും.പാട്ടു കഴിയുമ്പോഴേക്കും ബസ്സിനു മുകളില്‍ ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ്‌ ബെക്കാമും വന്നു. . കൂട്ടത്തില്‍ ഹോളിവുഡ്‌ താരം ജാക്കി ചാനും എത്തി.അങ്ങനെ ബെജിന്ഗ് ഒളിമ്പിക്സും ചരിത്രത്തിന്റെ താളുകളിലേക്ക്
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ട്വന്റി ട്വന്റി
Directed by: Joshy
Staring : Mammootty, Mohanlal, Suresh Gopi, Dileep, Jayaram, Prithviraj, Jayasurya, Indrajith, Boban Kunchakko, Nayantara
   
         
    Related news