ആദ്യ പരിശോധന പരാജയപ്പെട്ടത്തിനെ തുടര്‍ന്ന് ആസിഫിന്‍റെ ആവശ്യപ്രകാരം ലീഗിനിടയില്‍ തന്നെ ശേഖരിച്ച രണ്ടാം സാമ്പിള്‍ പരിശോധനക്കായി ആസിഫിന്‍റെ സാനിധ്യത്തില്‍ ജനിവയില്‍ അയച്ചിരുന്നു .പരിശോധനകള്‍ നിയമ പ്രകാരമാണ് നടക്കുന്നത് എന്ന ഉറപ്പ് വരുത്താനായി സ്പോര്‍ട്സ് മെഡിസിന്‍ വിദഗ്ധന്‍ ഡോ. ഗ്രഹാമിന്‍റെ സേവനവും ആസിഫിന് ലഭിച്ചിരുന്നു.എന്നാല്‍ രണ്ടാം പരിശോധനയും ആസിഫിന് എതിരാകുക ആയിരുന്നു.
ഈ ഫലം പുറത്തായതോടെ ആസിഫിന്റെ ക്രിക്കറ്റ് ജീവിതത്തിനു തിരശ്ശീല വീഴാന്‍ ഇതു ഇടയാക്കിയേക്കും .നേരത്തെ 2006 ചാമ്പ്യന്‍സ് ട്രോഫിക്കിടയില്‍ നടത്തിയ ഉത്തേജക പരിശോധനയിലാണ് ആസിഫ് പിടിക്കപ്പെട്ടത്. ഐ പി എല്ലില്‍ പങ്കെടുത്ത ശേഷം ദുബായ് വഴി നാട്ടിലേക്ക് മടങ്ങുന്ന വഴി മയക്കുമരുന്ന് കൈവശം വെച്ചു എന്ന ആരോപണത്തില്‍ ആസിഫ് ദുബായ് എയര്‍പോര്‍ട്ടില്‍ പിടിയിലായിരുന്നു. ഇതേ കുറിച്ച് അന്വേഷിക്കാന്‍ പിസിബി നിയോഗിച്ച സമിതി ആസിഫ് കുറ്റക്കാരനാണെന്ന് റിപ്പോര്‍ട്ട് നല്‍കിയതായാണ് സൂചന.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange