Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  ജയസൂര്യ ശോഭയില്‍ ലങ്കന്‍ ജയം  
 
കറാച്ചി: പിറന്നാള്‍ ദിനം ജയസൂര്യ ബാറ്റിങ്ങ്‌ വെടിക്കെട്ടോടെ ആഘോഷിച്ചപ്പോള്‍ പൊട്ടിത്തീര്‍ന്നത്‌ ഏഷ്യാകപ്പില്‍ ബംഗ്ളദേശിണ്റ്റെ പ്രതീക്ഷകള്‍. ഏഷ്യാകപ്പ്‌ സൂപ്പര്‍ ഫോറില്‍ ബംഗ്ളദേശിനെ 158റണ്‍സിനു പരാജയപ്പെടുത്തി ശ്രീലങ്ക മുന്നേറുന്നു. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയ്ക്കു വേണ്ടി ഓപ്പണര്‍മാരായ ജയസൂര്യ(88 പന്തുകളില്‍ 130), സംഗക്കാര( 128 പന്തുകളില്‍ 121) എന്നിവര്‍ കത്തിപ്പടര്‍ന്നപ്പോള്‍ ലങ്കയുടെ അക്കൌണ്ടില്‍ 332 റണ്‍സ്‌. 38.3 ഓവറില്‍ ബംഗ്ളദേശിണ്റ്റെ ഇന്നിങ്ങ്സ്‌ 174 റണ്‍സില്‍ അവസാനിച്ചു. 10 ഓവറില്‍ 31 റണ്‍സ്‌ വഴങ്ങി അഞ്ചുവിക്കറ്റെടുത്ത മുത്തയ്യ മുരളീധരനാണ്‌ ബംഗ്ളദേശിണ്റ്റെ പതനം പൂര്‍ത്തിയാക്കിയത്‌. ജയസൂര്യയുടെ 39 ജന്‍മദിനമായിരുന്നു ഇന്നലെ. മുര്‍ത്തസയുടെ ആദ്യ പന്തു തന്നെ പോയിണ്റ്റ്‌ ബൌണ്ടറി കടത്തിയ ജയസൂര്യ വരാനിരിക്കുന്ന വെടിക്കെട്ടിണ്റ്റെ സൂചന നല്‍കി. തുടര്‍ന്ന്‌ ജയസൂര്യ തണ്റ്റെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കി. 55 പന്തുകളില്‍ സെഞ്ചുറി പിന്നിട്ട ജയസൂര്യയുടെ ബാറ്റില്‍ നിന്നു 16 ഫോറും ആറു സിക്സറുമാണ്‌ പിറന്നത്‌. ജയസൂര്യ- സംഗക്കാര കൂട്ടുകെട്ട്‌ 27.5 ഓവറില്‍ 201 റണ്‍സ്‌ കടന്നപ്പോള്‍ അപ്രതീക്ഷിതമായി ജയൂസൂര്യ പുറത്തായി. അലോക്‌ കപാലിയുടെ പന്തില്‍ അലക്ഷ്യമായ ഷോട്ടിന്‌ ശ്രമിച്ച ജയസൂര്യ തമിം ഇക്ബാലിണ്റ്റെ കൈകളിലൊതുങ്ങി. തുടര്‍ച്ചയായി രണ്ടാംദിവസവും സെഞ്ചുറിയടിച്ച സംഗക്കാര തുടക്കത്തില്‍ താരതമ്യേന നിശബ്ദനായിരുന്നെങ്കിലും ഇടയ്ക്കിടെയെത്തിയ ബൌണ്ടറികള്‍ പ്രതിഭയുടെ ചാരുത ചേര്‍ത്തതായിരുന്നു. 128 പന്തുകളില്‍16 ബൌണ്ടറിയും ഒരു സിക്സറുമടക്കമായിരുന്നു സംഗക്കാര 121 റണ്‍സെടുത്തത്‌. മറ്റ്‌ ബാറ്റ്സ്മാന്‍മാരില്‍ ആര്‍ക്കും20 റണ്‍സിന്‌ അപ്പുറം പോകാനായില്ലെങ്കിലും ബംഗ്ളദേശിന്‌ അപ്രാപ്യമായ സ്കോറിലേക്കെത്താന്‍ രണ്ടു പേരുടെ പ്രകടനം തന്നെ മതിയായിരുന്നു. ഏഷ്യാകപ്പിലെ നാലു മല്‍സരങ്ങളില്‍ നിന്നു മൂന്നാം സെഞ്ചുറിയാണ്‌ സംഗക്കാര നേടിയത്‌.
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  Pramod
  nokkeda ജയസൂര്യയുടെ kali . eviteda sachinum larayum ?  
  0
  I love this site  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ട്വന്റി ട്വന്റി
Directed by: Joshy
Staring : Mammootty, Mohanlal, Suresh Gopi, Dileep, Jayaram, Prithviraj, Jayasurya, Indrajith, Boban Kunchakko, Nayantara
   
         
    Related news