കൊളംബോ ടെസ്റ്റില്‍ ഇന്ത്യ വന്‍ തോല്‍വി ഒഴിവാക്കാന്‍ പാടു പെടുന്നു.ഇന്നലെ 147 റണ്‍സിന്റെ ലീഡ് നേടിക്കൊണ്ട് ശ്രീലങ്ക 396 റണ്‍സിന് പുറത്തായിരുന്നു.സംഗക്കാര 144 റണ്‍സ് എടുത്തു.പതിവു പോലെ ഇന്ത്യന്‍ ഓപ്പണര്‍ മാര്‍ മികച്ച തുടക്കം നല്കിയെന്കിലും
മധ്യ നിരക്ക് അത് മുതലാക്കാന്‍ കഴിഞ്ഞില്ല.ഗാംഗുലിയും,സച്ചിനും,പട്ടേലു മൊക്കെ പൊരുതാതെ കീഴടങ്ങി.61 റണ്‍സ് എടുത്ത ദ്രാവിഡും 38 റണ്‍സ് എടുത്ത ലക്ഷ്മണുമാണ് ക്രീസില്‍. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 5 നു 161 എന്ന നിലയിലായിരുന്നു.ശ്രീലന്കയുടെ തുറുപ്പു ചീട്ടു അജന്ത മെന്‍ഡിസ് ഇന്നലെ 62 വര്ഷം പഴക്കമുള്ള ഒരു ലോക റെക്കോര്‍ഡ് തകര്‍ത്തു.അരങ്ങേറ്റ മല്‍സരത്തില്‍ ത്തന്നെ 25 വിക്കറ്റ് നേടുന്ന ആദ്യതാരം എന്ന റെക്കോര്‍ഡ് ഇന്നലെ മെന്‍ഡിസ് തന്റെ പേരിലാക്കി.1946 റില്‍ ഇംഗ്ലണ്ടിന്റെ അലക്സ് ബെഡേര്‍ ഇന്ത്യക്ക് തന്നെ എതിരെ നേടിയ 24 വിക്കറ്റ് എന്ന നേട്ടമാണ് പഴംകഥയായത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange