സര്‍ക്കാര്‍ കോളജുകളിലെ അധ്യാപക ഒഴിവുകള്‍ ഉടന്‍ നികത്തും എന്ന് മന്ത്രി എം എ ബേബി അറിയിച്ചു.നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഈ കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ചോയിസ് ബേസ്‌ഡ് ക്രഡിറ്റ് സിസ്‌റ്റം ഏര്‍പ്പെടുത്തുന്നതിനുമുമ്പായിത്തന്നെ അധ്യാപകരുടെ ഒഴിവുകള്‍ നികത്തുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
അടുത്തഘട്ടത്തില്‍ വിദൂരവിദ്യാഭ്യാസവും സെമസ്റ്റര്‍സമ്പ്രദായത്തിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു.പരിഷ്‌കാരങ്ങള്‍ തിരക്കിട്ട് നടപ്പിലാക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം ചോദ്യോത്തരവേളയില്‍ പറഞ്ഞു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us