അക്രമം തുടര്‍ന്നാല്‍ സിംഗൂര്‍ വിടുമെന്ന് രത്തന്‍ ടാറ്റ
സിംഗൂരിലെ ടാറ്റാ പ്ലാന്‍റിനെതിരെയുള്ള ആക്രമങ്ങളില്‍ രത്തന്‍ ടാറ്റ അസ്വസ്ഥനാകുന്നു .പശ്ചിമ ബംഗാളിലെ സിംഗൂരിലെ ടാറ്റാ പ്ലാന്‍റിനെതിരെ ഇനിയും അക്രമം തുടര്‍ന്നാല്‍ പദ്ധതിഉപേക്ഷിക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റന്‍ ഉറപ്പിച്ചു പറയുന്നു .
ഞങ്ങളുടെ പ്ലാന്‍റിന് പോലീസ് സംരക്ഷണത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്ലാന്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റുക വന്‍ പണ ചിലവുള്ള കാര്യമാണെന്നും പക്ഷെ
ഞങ്ങളുടെ ജീവനക്കാരുടെ സുരക്ഷക്ക് വേണ്ടി കമ്പനി എന്തും ചെയ്യാന്‍ തയ്യാറാവുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം സിംഗൂരിലെ പ്ലാന്‍റില്‍ നിന്ന് നാനോ പുറത്തിറക്കാനാണ് ടാറ്റ ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്. വ്യാഴാഴ്ച രാത്രി രാത്രി ടാറ്റയും വ്യവസായ മന്ത്രി നിരുപം സെന്നും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange