ഇറാഖ് നഗരങ്ങളില്‍ നിന്നുള്ള യുഎസ് സൈനിക പിന്‍മാറ്റം പൂര്‍ത്തിയായി
ഇറാഖ് നഗരങ്ങളില്‍ നിന്നുള്ള യുഎസ് സൈനിക പിന്‍മാറ്റം പൂര്‍ത്തിയായതായി യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ വ്യക്തമാക്കി .ഈ നടപടി സുപ്രധാനമായ നാഴികക്കല്ലാണെന്നും യു എസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
ഇറാഖിലെ ജനതയ്ക്ക് ഇത് ആഘോഷത്തിന്‍റെ ദിവസമാണ് എന്ന് പറഞ്ഞ ഒബാമ ഇറാഖിന്റെ വികസനത്തിന് സര്‍വ്വ പിന്തുണയും പ്രഖ്യാപിച്ചു. ഇറാഖില്‍ നിന്നും 2011 ഓടെ യുഎസ് സൈന്യം പൂര്‍ണമായി പിന്മാറാനുള്ള ഇറാഖ് നേതാക്കളും മുന്‍ യുഎസ് പ്രസിഡന്‍റ് ജോര്‍ജ് ഡബ്ല്യു ബുഷും തമ്മിലുള്ള ഉടമ്പടി പ്രകാരമാണ് യുഎസ് സൈന്യം പിന്മാറുന്നത് . ഗ്രാമങ്ങളില്‍ മാത്രം തുടരുന്ന സൈന്യം പരിശീലകരെ നിലനിര്‍ത്തി 2011ല്‍ ഇറാഖില്‍ നിന്നും പൂര്‍ണമായി പിന്‍മാറും.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us