വെള്ളിയാഴ്ച്ച ബ്യൂസെയോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ -വെസ്റ്റിന്‍ഡീസ് മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കും വെസ്റ്റിന്‍ഡീസിനും ജീവന്‍മരണ പോരാട്ടം .നാലു കളികളുള്ള ഏകദിന പരമ്പര ഇപ്പോള്‍ 1-1എന്ന നിലയില്‍ ആണ്.ഇന്ത്യക്കാണ് ഈ മത്സരത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം .ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ എട്ടിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട് ആത്മ വിശ്വാസം തകര്‍ന്ന ഇന്ത്യ ഇതുവരെ ഫോമിലേക്ക് മടങ്ങി വന്നിട്ടില്ല. ആദ്യ മത്സരത്തില്‍ 339 റണ്‍സ് എടുത്ത് 20 റണ്‍സിന് മത്സരം വിജയിച്ചുവെങ്കിലും വിജയം ആധികാരികമായിരുന്നില്ല . രണ്ടാം മത്സരത്തിലാകട്ടെ, എട്ട് വിക്കറ്റുകള്‍ 82 റണ്‍സിനിടെ നഷ്ടപ്പെടുത്തി ഇന്ത്യ പരാജയം ചോദിച്ചു വാങ്ങുകയായിരുന്നു .ഇന്ത്യന്‍ സമയം വൈകുന്നേരം ഏഴു മണി മുതല്‍ ആണ് ആരംഭിക്കുക.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us