മലയാള സിനിമ വീണ്ടും വിവാദത്തിലേക്ക് .മോഹന്‍ലാല്‍ നായകനാകുന്ന ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തില്‍നിന്നു തിലകനെയും ക്യാപ്‌റ്റന്‍രാജു, മാള അരവിന്ദന്‍, സ്‌ഫടികം ജോര്‍ജ് എന്നിവരെയും ഒഴിവാക്കിയതോടെയാണ് വിവാദം കൊഴുത്തത്.മുന്‍ വിവാദ നായകന്‍ വിനയന്റെ പുതിയ പടമായ "യക്ഷിയും ഞാനും " എന്നാ ചിത്രത്തില്‍ ഇവര്‍ നാലുപേരും അഭിനയിച്ചിരുന്നു ഇതിന്റെ പേരില്‍ ആണ് വിലക്ക് എന്ന് കരുതുന്നു.ചലച്ചിത്ര പ്രവര്‍ത്തകരുടെ പുതിയ കൂട്ടായ്‌മയായ ഫെഫ്‌കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമാണ് ഉപരോധത്തിനു പിന്നിലെന്നാണ് ആരോപണം. തനിക്കു ഉപരോധം എര്പെടുതിയത്തില്‍ ഒരു സൂപ്പര്‍ താരത്തിനു വന്‍ പങ്ക് ഉണ്ടെന്നു തിലകന്‍ പരസ്യമായി തുറന്നടിച്ചിരുന്നു. പക്ഷെ ആ സൂപ്പര്‍ താരം ആരാണെന്നു അദ്ദേഹം ഇതുവരെ വെളിപെടുതിയിട്ടില്ല. 'ഫെഫ്‌ക'യുടെ നിര്‍ദേശപ്രകാരമാണ് തിലകന്‍ ഉള്‍പ്പെടെ നാലുപേരെയും ഒഴിവാക്കിയതെന്ന് ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ് എന്നാ ചിത്രത്തിന്റെ നിര്‍മാതാവായ വര്‍ണചിത്ര സുബൈര്‍ വ്യക്‌തമാക്കി.തിലകനെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന മറ്റൊരു ചിത്രത്തിന് എന്‍.ഒ.സി നല്‍കാന്‍ ഫെഫ്‌കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വിസമ്മതിച്ചതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us