തിങ്കളാഴ്ച വൈകുന്നേരത്തോടെ തിരുവന്തപുരത്തെ തമ്പാനൂരില്‍ ശ്രീകുമാര്‍ തിയേറ്ററിനടുത്ത് പുതുക്കിപ്പണിയുകയായിരുന്ന ഉഡുപ്പി ശ്രീനിവാസ് ടൂറിസ്റ്റ് ഹോം ഇടിഞ്ഞുവീണ് മരിച്ചവരുടെ എണ്ണം മൂന്നായി. നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശി ബേബി, ധനുവച്ചപുരം സ്വദേശി ജോണ്‍സണ്‍, കന്യാകുമാരി സ്വദേശി രവി എന്നിവരാണ് മരിച്ചത്. ഇതില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച തന്നെ കണ്ടെടുത്തിരുന്നു .ബാക്കി രണ്ടുപേരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് കണ്ടെടുത്തത്. ഇത് കൂടാതെ അഞ്ചുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. നാഗര്‍കോവില്‍ സ്വദേശി ലതീഷ്(34), അസ്സം സ്വദേശി ഗോപാല്‍ (20), ധനുവച്ചപുരം ചായ്‌ക്കോട്ടുകോണം സ്വദേശികളായ ഉണ്ണിക്കൃഷ്ണന്‍ (35), ശിശുപാലന്‍ (55), സുനില്‍കുമാര്‍ (24) എന്നിവരെയാണ് രക്ഷപ്പെടുത്താനായത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. കുറ്റകരമായ നരഹത്യക്ക് ലോഡ്ജുടമയ്ക്കും കരാറുകാരനുമെതിരെ കേസെടുത്തിട്ടുണ്ട്.
|