ലോക്സഭാ സ്പീക്കര്‍ പദവി ഇപ്പോള്‍ രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സോമനാഥ് ചാറ്റര്‍ജി വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിട്ടും സ്പീക്കര്‍ പദവിയില്‍ തുടരാന്‍ എന്തു ധാര്‍മ്മികതയാണ് എന്ന എന്ന് ബിമന്‍ ബോസ് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.ഇതിനുള്ള മറുപടിയാണ് സോമനാഥ് ചാറ്റര്‍ജി നല്കിയെതെന്നു കരുതുന്നു.
സ്പീക്കര്‍ പദവി രാജിവയ്ക്കില്ലെന്നും, അതേസമയം പാര്‍ട്ടിയില്‍ നിന്നോ, പാര്‍ലമെന്‍റില്‍ നിന്നോ പുറത്തുപോകാന്‍ തയ്യാറാണെന്നുമാണ് തന്‍റെ നിലപാടെന്ന് സോമനാഥ് വ്യക്തമാക്കിയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
സോമനാഥിന്‍റെ വിധി നിര്‍ണ്ണയിക്കാന്‍ ഇന്നി സിപിഎം പോളിറ്റ്‌ബ്യൂറോ ചേരാനിരിക്കുകയാണ്.
ഇത്രയും അനുഭവ സമ്പത്തുള്ള മുതിര്‍ന്ന നേതാവിനെതിരെ എന്തു നടപടി സ്വീകരിക്കണമെന്നത് ഇടതിനെ ആശയക്കുഴപ്പത്തില്‍ ആക്കിയിരിക്കുകയാണ്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters.