ന്യൂഡല്‍ഹി: സി.പി.എം. പുറത്താക്കിയ ലോക്‌സഭാ സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജിക്ക് സ്‌പീക്കറായി തുടരും എന്നറിയുന്നു .സ്പീക്കര്‍ ക്ക് പിന്തുണയുമായി യു.പി.എ. നേതൃത്വമൊന്നടങ്കം രംഗത്തുണ്ട്.
പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും,യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയും സ്പീക്കറുടെ വസതിയില്‍ ചെന്ന് ചാറ്റര്‍ജിയുമായി ചര്‍ച്ച നടത്തിയിരുന്നു . സ്‌പീക്കര്‍ സ്ഥാനത്തുനിന്ന് രാജിവെക്കരുതെന്ന് അഭ്യര്‍ഥിച്ച ഇരുവരും വിശ്വാസവോട്ടെടുപ്പുദിവസം സോമനാഥ് സഭാനടപടികള്‍ കൈകാര്യം ചെയ്‌ത രീതിയെ അഭിനന്ദിക്കുകയും ചെയ്‌തു. സര്‍ക്കാറിന്റെ കാലാവധി അവസാനിക്കും വരെ സ്പീക്കര്‍ സ്ഥാനത്ത് തുടാരമെന്ന് സോമനാഥ് പ്രധാനമന്ത്രിയെയും സോണിയാഗാന്ധിയെയും അറിയിച്ചതായാണ് സൂചന.
മന്ത്രി വയലാര്‍ രവി,മന്ത്രി രാംവിലാസ് പാസ്വാന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ സ്‌പീക്കറെ വീട്ടില്‍ച്ചെന്ന് കണ്ട് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters.