ഇന്ത്യന്‍ ഓഹരി വിപണികളില്‍ വെള്ളിയാഴ്ച വന്‍ ഇടിവ് അനുഭവപ്പെട്ടു .അമേരിക്ക, യൂറോപ്പ് , എഷ്യന്‍ വിപണികളിലെ തിരിച്ചടികളാണ് ഇന്ത്യന്‍ വിപണിക്കും വിനയായത് .ഡൗജോണ്‍സ് സൂചിക കഴിഞ്ഞ നവംബറിന് ശേഷം ഇതാദ്യമായി 10,000 പോയിന്റിന് താഴെ പോകുകയും ചെയ്തതാണ് യൂറോപ്, ഏഷ്യന്‍ വിപണികളെയും ആശങ്കയിലാഴ്ത്തിയത്. വെള്ളിയാഴ്ച രാവിലെ സെന്‍സെക്‌സ് 400 പോയിന്റും നിഫ്റ്റി 110 പോയിന്റുമിടിഞ്ഞാണ് വ്യാപാരം തുടങ്ങിയത്.ഇന്‍ഫ്രാ, ബാങ്കിങ്, റിയാലിറ്റി മേഖലകളിലെ ഓഹരികള്‍ക്കാണ് കൂടുതല്‍ ഇടിവ് നേരിട്ടത്.
രാവിലെ 108 പോയിന്റ് കുറഞ്ഞ് 4737 പോയിന്റിലാണ് നിഫ്റ്റിയില്‍ വ്യാപാരം നടന്നത്. മുംബൈ ഓഹരി സൂചികയില്‍ 347 പോയിന്റിന്റെ നഷ്ടവുമായി 15,877 ലാണ് ഈ സമയം വ്യാപാരം നടന്നത്.
|