Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Idea Star Singer Videos

  വനിതാ ബില്‍ :7 എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തു  
 
വനിതാ സംബരണ ബില്‍ അവതരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാജ്യസഭാ നടപടികള്‍ തടസപ്പെടുത്തിയ ഏഴ് എം.പിമാരെ ഈ സമ്മേളന കാലാവധി തീരുംവരെ സസ്പെന്ഡ് ചെയ്തു .രാജ്യസഭ ചെയര്‍മാന്‍ ഹമീദ് അന്‍സാരി ആണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത് . ഇതുസംബന്ധിച്ച പ്രമേയം ശബ്ദവോട്ടോടെ സഭ അംഗീകരിച്ചു.

എന്നാല്‍ ചൊവ്വാഴ്ചയും വനിതാ ബില്‍ വിഷയത്തില്‍ രാജ്യസഭാ നടപടികള്‍ തടസപ്പെട്ടിരിക്കുകയാണ് .രാവിലെ ചോദ്യോത്തരവേള തുടങ്ങിയ ഉടന്‍ സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍ എന്നിവയിലെ അംഗങ്ങള്‍ ബഹളം തുടങ്ങി. ബഹളം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ സഭാ നടപടികള്‍ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു. വീണ്ടും ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതോടെ രണ്ടു മണിവരെ നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

വനിതാ ബില്‍ വിഷയത്തില്‍ ബഹളംമൂലം രാജ്യസഭാ നടപടികള്‍ തിങ്കളാഴ്ച ആറു തവണ തടസപ്പെട്ടിരുന്നു. വൈകീട്ട് ആറിന് വോട്ടെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ബഹളംമൂലം വോട്ടെടുപ്പ് ചൊവ്വാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
പെണ്‍പട്ടണം
Directed by: V.M. Vinu
Staring : Nedumudi Venu, Lal, Siddique, Abu Salim, Augustin, Sivaji Guruvayur, Revathi, KPAC Lalitha, Swetha Menon, Vishnupriya
   
         
    Related news