കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്കില്‍ തിങ്കളാഴ്ച നടന്ന കേരളം -അസം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം .കനത്തമഴയ്ക്കിടെ നടന്ന കളിയില്‍ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് കേരളം അസമിനെ തോല്‍പ്പിച്ചത്.ഈ വിജയത്തോടെ കേരളം സന്തോഷ് ട്രോഫി മത്സരത്തിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു .ബുധനാഴ്ച നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ മിസോറാമും ആയാണ് കേരളം ഏറ്റുമുട്ടുക.ചൊവ്വാഴ്ച നടക്കുന്ന ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഡല്‍ഹിയും ഛത്തീസ്ഗഢും ഏറ്റുമുട്ടും. കേരളത്തിനുവേണ്ടി ഒ.കെ.ജാവീദ്, ജസ്റ്റിന്‍ സ്റ്റീഫന്‍ , എം.പി.സക്കീര്‍ , ബിജേഷ് ബെന്‍ , കെ.പി.സുബൈര്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. അകും ആവോ, ശിശുറാം ചുത്തിയ എന്നിവര്‍ അസമിന് വേണ്ടിയും ഗോള്‍ നേടി.
27/07/2010
|