Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Idea Star Singer Videos

  എസ്‌എം കൃഷ്ണ ആഭ്യന്തര സെക്രട്ടറിക്കെതിരെ  
 
വിദേശകാര്യ മന്ത്രി എസ്‌എം കൃഷ്ണ ആഭ്യന്തര സെക്രട്ടറി ജികെ പിള്ളക്കെതിരെ പരസ്യമായി രംഗത്ത് .ഇന്ത്യ-പാകിസ്ഥാന്‍ വിദേശ മന്ത്രിതല ചര്‍ച്ച ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് ആഭ്യന്തര സെക്രട്ടറി ജികെ പിള്ള പാകിസ്ഥാനെതിരെ നടത്തിയ പരാമര്‍ശം ശരിയായില്ല എന്ന് വിദേശകാര്യ മന്ത്രി എസ്‌എം കൃഷ്ണ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ തുറന്നടിച്ചു .മുംബൈ ഭീകരാക്രമണം ആദ്യാവസാനം ആസൂത്രണം ചെയ്തത് പാക് ചാരസംഘടനയായ ഐ.എസ്.ഐ.യാണെന്ന് ഹെഡ്‌ലി വെളിപ്പെടുത്തിയതായുള്ള പിള്ളയുടെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് കാരണമായത് .
കൃഷ്ണയുടെ പരാമര്‍ശം വസ്തുതാപരമായിരുന്നുവെങ്കിലും ചര്‍ച്ചകള്‍ക്ക് ശേഷം താന്‍ മടങ്ങിവരുന്നത് വരെ പിള്ളയ്ക്ക് കാത്തിരിക്കാമായിരുന്നു എന്നാണ് കൃഷണ അഭിപ്രായപ്പെട്ടത് .പാക് സന്ദര്‍ശനം നടക്കുന്ന വേളയില്‍ ഇത്തരമൊരു പരാമര്‍ശം നടത്താതിരിക്കുന്നത് ബുദ്ധിപരമായ തീരുമാനമായിരുന്നേനെ എന്നും താനാണ് ഇന്ത്യയുടെ ആഭ്യന്തര സെക്രട്ടറിയെങ്കില്‍ അത്തരമൊരു പ്രസ്താവന നടത്തുമായിരുന്നില്ലെന്നും കൃഷ്ണ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ- പാക് സംഭാഷണപ്രക്രിയ തുടരണമെന്നും അതിന് ബദലുകളില്ലെന്നും കൃഷ്ണ പറഞ്ഞു.പാകിസ്താന്റെ കാര്യത്തില്‍ ഇന്ത്യന്‍ ഭരണകൂടത്തിലുള്ളവര്‍ ഒറ്റ സ്വരത്തില്‍ സംസാരിക്കണമെന്നും കൃഷ്ണ നിര്‍ദേശിച്ചു.


22/07/2010
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
നിറക്കാഴ്ച
Directed by: Anish J. Karrinad
Staring : Vincenzo Bocciarelli, Mamtha, Manoj.K.Jayan,Nedumudi Venu, Suraj Venjarammoodu
   
         
    Related news