കാഠ്‌മണ്ഡു: നേപ്പാളിലെ പ്രഥമ പ്രസിഡന്റായി രാംബരണ്‍ യാദവ് തിരഞ്ഞെടുക്കപ്പെട്ടു.
സി.പി.എന്‍.യു.എം.എല്ലിന്‍േറയും മധേസി പാര്‍ട്ടിയുടെയും പിന്തുണയോടെ മത്സരിച്ച നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയാണ് രാംബരണ്‍ യാദവ് വിജയിയായത് .ഇന്ന് നടന്ന പുനര്‍ വോട്ടെടുപ്പിലാണ് രാംരാജ് പ്രസാദ് സിങിനെ, 308 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി യാദവ് പ്രസിഡന്റായത്.
ശനിയാഴ്‌ച നടന്ന വോട്ടെടുപ്പില്‍ ആര്‍ക്കും വിജയിക്കാനാവശ്യമായ വോട്ട് നേടാനായിരുന്നില്ല. വൈസ് പ്രസിഡന്റായി മധേസി പീപ്പിള്‍സ് റൈറ്റ്‌സ് ഫോറം നേതാവ് പരമാനന്ദ് ഝാ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters.