അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അറുപത്തിനാലാം ജന്മദിന വാര്‍ഷികമായിരുന്നു ബുധനാഴ്ച .ഈ ദിനത്തില്‍ രാജ്യം അദ്ദേഹത്തെ സ്മരിച്ചു .രാജീവിന്‍റെ വിധവ സോണിയ ഗാന്ധിയും മകന്‍ രാഹുലും മകള്‍ പ്രിയങ്കയും മരുമകന്‍ റോബര്‍ട്ട് വധേരയും മക്കളും ബുധനാഴ്ച രാവിലെ തന്നെ രാജീവിന്‍റെ സമാധി സ്ഥലമായ വീര്‍ഭൂമിയില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു .
രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, ഉപ രാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ആഭ്യന്തരമന്ത്രി ശിവരാജ്‌പാട്ടീല്‍, ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് തുടങ്ങിയ പ്രമുഖരും രാവിലെ രാജീവ് സമാധിയില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange