സംസ്ഥാന പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറാന്‍ ശ്രദ്ധിക്കണമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.കോഴിക്കോട് ശനിയാഴ്ച്ച മേഖലാ പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുമ്പോഴാണ് ആഭ്യന്തരമന്ത്രി ഇങ്ങനെ പറഞ്ഞത് .ജനങ്ങളോട് സ്ഥിരമായി മോശമായി പെരുമാറുന്ന പോലീസുകാര്‍ക്കെതിരെ മേലുദ്യോഗസ്ഥര്‍ നടപടിയെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.ഗുണ്ടാനിയമം ഫലപ്രദമായി ഉപയോഗിക്കാന്‍ പൊലീസിന് കഴിയണമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു .കെട്ടിക്കെടക്കുന്ന കേസുകള്‍ കണ്ടെത്താനും അവ സമയബന്ധിതമായി തീര്‍ക്കാനും ക്രൈം ഓഡിറ്റ് നടത്തണമെന്നും മന്ത്രി മേലുദ്യോഗസ്ഥര്‍ തങ്ങളുടെ പരിധിയിലുള്ള പോലീസ് സ്‌റ്റേഷനുകളില്‍ മിന്നല്‍ പരിശോധന നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us