പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തിങ്കളാഴ്ച ആരംഭമാവുന്നു. എന്നാല്‍ മുന്‍ ഉപരാഷ്ട്രപതി ഭൈരോണ്‍ സിങ് ശെഖാവത്, ഇപ്പോഴത്തെ എം പി മാരായിരുന്ന വീരേന്ദ്ര ഭാട്ടിയ ,മുന്‍ മന്ത്രി ദിഗ്‌വിജയ് സിങ് എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ച് സഭ കള്‍ ഇന്നത്തേക്ക് പിരിയും.
വിലക്കയറ്റം ,ഇന്ധന വില, ഭോപ്പാല്‍ ദുരന്തം, ഇന്തോ-പാക് ചര്‍ച്ച, കശ്മീര്‍ വിഷയം, നക്സല്‍ പ്രശ്നം വര്‍ദ്ധന തുടങ്ങിയ കാര്യങ്ങള്‍ സഭയില്‍ പ്രക്ഷുബ്ദ രംഗങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.എന്നാല്‍, സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ കക്ഷികളും പിന്തുണ വാഗ്ദാനം ചെയ്‌തിട്ടുണ്ടെന്നു സര്‍വകക്ഷി യോഗത്തിനു ശേഷം ലോക്സഭ സ്പീക്കര്‍ മീരാ കുമാര്‍ പറഞ്ഞു. ആണവ ബാധ്യതാ ബില്‍ പാസാക്കാനും വനിതാ ബില്‍ കൊണ്ടുവരാനും സര്‍ക്കാര്‍ ഈ സമ്മേളനത്തില്‍ ശ്രമിക്കും എന്നും കരുതപ്പെടുന്നു.
26/07/2010
|