ആരാധനാലയത്തില്‍ ആക്രമണം :പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
താനൂരില്‍ ആരാധനാലയം ആക്രമിച്ച സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.മുസ്‌ലിം ലീഗിലെ അബ്ദുറഹിമാന്‍ രണ്ടത്താണിയാണ് തിങ്കളാഴ്ച രാവിലെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പോലീസിന്റെ സാന്നിധ്യത്തില്‍ സി.പി.എം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനു മറുപടിയായി ഈ സംഭവം ഐ ജി മുഹമ്മദ് യാസീന്‍ അന്വേഷിക്കുമെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സഭയില്‍ അറിയിച്ചു. ആഭ്യന്തര മന്ത്രിയുടെ ഈ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ അടിയന്തിരപ്രമേയത്തിനു അനുമതി നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us