കണ്ണൂരിലെ മട്ടന്നൂരില്‍ ലീഗ് ഓഫീസ് അക്രമിച്ചതിനെക്കുറിച്ച് സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ,പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
പെന്‍ഷന്‍പ്രായം കൂട്ടുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് ആഭ്യന്തരമന്ത്രി നിയമസഭയില്‍ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികളാരും ഈ ആവശ്യം ഉന്നയിച്ചിട്ടില്ല. യുവജനസംഘടനകള്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്നുണ്ടന്നും മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.
ഓണക്കാലത്ത് വിലക്കയറ്റം തടയാന്‍ നടപടി സ്വീകരിച്ചതായി സിവില്‍ മന്ത്രി സി.ദിവാകരന്‍ നിയമസഭയില്‍ അറിയിച്ചു. ഓണക്കാലത്ത് പ്രത്യേക ഓണം ബസാറുകള്‍ തുടങ്ങുമെന്നും ഗോതമ്പ് വിഹിതം കൂട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടന്നും സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പറഞ്ഞു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters.