മിച്ചഭൂമി പ്രശ്നത്തെ ചൊല്ലി പ്രതിപക്ഷം വെള്ളിയാഴ്ച്ച നിയമസഭയില്‍ നിന്നും ഇറങ്ങിപോയി .മിച്ചഭൂമിയാണെന്ന് അറിയാതെ സ്ഥലം വാങ്ങിയവര്‍ക്ക് ഉടമസ്ഥാവകാശം നല്‍കാത്തതിനെക്കുറിച്ച് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തെ ചൊല്ലി കെ.എം മാണി നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങി പോയത് .നിലവിലുള്ള നിയമം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കര്‍ഷകരെ ദ്രോഹിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മാണി കുറ്റപ്പെടുത്തിയപ്പോള്‍ കര്‍ഷകരെ ദ്രോഹിക്കുന്നതരത്തിലുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് മന്ത്രി കെ.പി രാജേന്ദ്രന്‍ വ്യക്തമാക്കി. മന്ത്രിയുടെ മറുപടിയെതുടര്‍ന്നാണ് സ്‌പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us