'ഞാന്‍ ഒരു ബന്ദിനെയും പിന്തുണയ്‌ക്കില്ല":ബുദ്ധദേവ്
"ഞാന്‍ ഒരു ബന്ദിനെയും പിന്തുണയ്‌ക്കില്ല. ഞാനൊരു രാഷ്ട്രീയ പാര്‍ട്ടി അംഗമാണ്. ഇതുവരെ ഞാന്‍ നിശ്ശബ്ദത പാലിച്ചു. പക്ഷേ, ഇനി ഞാന്‍ ബന്ദിനെതിരെ സംസാരിക്കും". ഇതു പറയുന്നത് മാറ്റാരുമല്ല പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ.വാണിജ്യസംഘടനയായ 'അസോച്ച'ത്തിന്റെ ചടങ്ങുകളില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ബുദ്ധദേവ്.
തന്റെ പാര്‍ട്ടിയായ സി.പി.എം. പോലും ബന്ദിന് ആഹ്വാനം ചെയ്‌താലും ഇനി താന്‍ നിശ്ശബ്ദത പാലിക്കില്ലെന്നും ഘേരാവോ തുടങ്ങിയ സമര മുറകള്‍ അനുവദിക്കില്ലെന്നും ബുദ്ധദേവ് അസനിഗ്ദ്ധമായി പ്രഖ്യാപിച്ചു .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange