മൂന്നാറില്‍ ടാറ്റ അനധികൃതമായി നിര്‍മ്മിച്ച ഡാമുകള്‍ പൊളിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ .ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മൂന്നാറില്‍ ടാറ്റ നിര്‍മ്മിച്ച ഡാമുകള്‍ പൊളിക്കണമെന്നതുള്‍പ്പെടെയുള്ള മന്ത്രിസഭാ ഉപസമിതിയുടെ പതിനാറ് ശുപാര്‍ശകളും മന്ത്രിസഭ അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു .
1977ന് മുമ്പ് മൂന്നാറില്‍ കുടിയേറിയവര്‍ക്ക് സമയബന്ധിതമായി പട്ടയം നല്കാനും മൂന്നാര്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതി സ്ഥാപിക്കാന്‍ ഹൈക്കോടതിയോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.മൂന്നാറിലെ അനധികൃത ഭൂമി കൈയേറ്റം ഒഴിപ്പിക്കാന്‍ നിലവിലെ ഉദ്യോഗസ്ഥ സംഘം തന്നെ തുടരും. ഇടുക്കി ജില്ലാ കളക്ടര്‍ അശോക് കുമാര്‍ സിംഗിനെ മാറ്റേണ്ടതില്ലെന്നും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us