| |
ജൂലൈ 29ന് മോട്ടോര്‍വാഹന പണിമുടക്ക് |
|
| |
|
സംസ്ഥാനത്തെ മോട്ടോര്‍വാഹന തൊഴിലാളികള്‍ ജൂലൈ 29ന് സൂചനാപണിമുടക്ക് നടത്തും. പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധനവിനനുസരിച്ച് ഓട്ടോ, ടാക്സി കൂലി കുട്ടണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. മോട്ടോര്‍ വാഹനതൊഴിലാളികളുടെ സംയുക്ത കോ-ഓര്‍ഡിനേഷന്‍ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബസ് നിരക്ക് കൂട്ടിയിരുന്നു. എന്നാല്‍ ഓട്ടോ, ടാക്സി എന്നിവയുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് 29ന് സൂചനാപണിമുടക്ക് നടത്താന്‍ മോട്ടോര്‍വാഹന തൊഴിലാളികള്‍ തീരുമാനിച്ചിരിക്കുന്നത് . സൂചന പണിമുടക്കിന് ശേഷവും നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് സമിതി മുന്നറിയപ്പ് നല്കി.
|
|
| |
 |  |  |  |  |
|
|
| |
|
|
|
|