വെള്ളിയാഴ്ച്ച അന്തരിച്ച പോപ് ഇതിഹാസം മൈക്കല്‍ ജാക്‌സന്റെ മരണത്തില്‍ ദുരൂഹതകളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ മരണത്തിന്റെ ശാസ്‌ത്രീയ കാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ വേണ്ടി വരുമെന്നും പോസ്‌റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചു.ഹൃദയസ്‌തംഭനം മൂലമാണ് മൈക്കല്‍ ജാക്‌സന്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മരണകാരണം സംബന്ധിച്ച് ഉഹാപോഹങ്ങള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ഡോക്ടര്‍മാര്‍ ഈക്കാര്യം വ്യക്തമാക്കിയത് .
മരണകാരണം സംബന്ധിച്ച് ടോക്‌സികോളജി പരിശോധനാ നടത്തിയിട്ടുണ്ട് എന്നും ഇതിന്റെ ഫലം വരാന്‍ ആഴ്‌ച്ചകള്‍ എടുക്കുമെന്നും അധികൃതര്‍ വിശദീകരിച്ചു . ജാക്സ്ണ്‍ അമിതമായി വേദന സംഹാരികള്‍ കഴിക്കുന്നതിനെ കുറിച്ച് വീട്ടുകാര്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നതായി ജാക്സന്റെ അഭിഭാഷകന്‍ ബ്രയാന്‍ ഓക്സ്മാന്‍ പറയുന്നു . അതിനിടെ ഇന്നലെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച മൈക്കല്‍ ജാക്സനെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ഒളിവിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us