ഒന്നാം മാറാട് കലാപത്തിലെ ആദ്യകൊലപാതകക്കേസില്‍ 16 പേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക വിചാരണക്കോടതി കണ്ടെത്തി . ഇവര്‍ക്കുളള ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും .20 പ്രതികള്‍ ഉണ്ടായിരുന്ന കേസ്സില്‍ തെളിവുകളുടെ അഭാവത്തില്‍ നാലു പേരെ കോടതി വെറുതെവിട്ടു. കേസിലെ 20 പ്രതികളും വ്യഴാഴ്ച കോടതിയില്‍ ഹാജരായിരുന്നു. കോഴിക്കോട് എരഞ്ഞിപ്പാലത്ത് കനത്ത സുരക്ഷാവലയത്തിലുള്ള മാറാട് പ്രത്യേക കോടതിയില്‍ സ്‌പെഷല്‍ ജഡ്ജി പ്രസന്നകുമാരിയാണ് വിധി പ്രസ്താവിച്ചത്. 2002-ല്‍ തെക്കേത്തൊടി ഷിംജിത്തിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഈ വിധിയുണ്ടായിരിക്കുന്നത്.വിധി പറയുന്നതിന്റെ ഭാഗമായി രാവിലെ മുതല്‍ മാറാട് കോടതി പരിസരത്തും മറ്റും കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us