ഇടതു മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ്. പ്രതിനിധി സംഘം തിങ്കളാഴ്ച മൂന്നാര്‍ സന്ദര്‍ശിക്കുന്നു.അനധികൃത കൈയേറ്റങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഈ സന്ദര്‍ശനം .പ്രതിനിധി സംഘത്തില്‍ കെ.ഇ. ഇസ്മയില്‍ എം.പി, പ്രൊഫ. ഡി.ശശിധരന്‍ , ഫ്രാന്‍സിസ് ജോര്‍ജ്ജ്, മാത്യു ടി. തോമസ് എം.എല്‍.എ, എന്‍ .വി. പ്രദീപ്കുമാര്‍ എന്നിവരാണുള്ളത് . കഴിഞ്ഞയാഴ്ച ചേര്‍ന്ന ഇടതുമുന്നണി ഏകോപന സമിതി യോഗമാണ് മൂന്നാറിലെ കൈയേറ്റങ്ങള്‍ പരിശോധിക്കാന്‍ സമിതിയെ അയക്കാന്‍ തീരുമാനിച്ചത്. മൂന്നാറിലെ ടാറ്റ അടക്കമുള്ള കൈയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ എല്‍ഡിഎഫ് യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. കല്ലാര്‍ പുഴയില്‍ ടാറ്റ അനധികൃതമായി കെട്ടിയ ചെക്ക് ഡാം ഇന്ന് എല്‍ഡിഎഫ് സംഘം പരിശോധിക്കും.
ഞായറാഴ്ച എല്‍ ഡി എഫ് കണ്‍വീനര്‍ കൂടിയായ വൈക്കം വിശ്വന് , ഇ പി ജയരാജന്‍ , എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ മൂന്നാര്‍ സന്ദര്‍ശിച്ചിരുന്നു . ഇത് കൂടാതെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതിയും മൂന്നാറില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
|