Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  കൊച്ചിന്‍ ഹനീഫ അന്തരിച്ചു  
 
പ്രശസ്ത നടനും സംവിധായകനും തിരക്കഥാകൃത്തും ആയ കൊച്ചിന്‍ ഹനീഫ (59) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ചെന്നൈ രാമചന്ദ്ര ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത് .വൈകുന്നേരം നാല് മണിയോടെ കൊച്ചിന്‍ ഹനീഫയുടെ മരണം അദ്ദേഹത്തിന്റെ ബന്ധുക്കളാണ് സ്ഥികരിച്ചത്.

കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഉള്‍പ്പെടെ 300 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് .സിദ്ധിഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡാണ് അവസാനമായി പുറത്തുവന്ന മലയാള സിനിമ. മൃതദേഹം ബുധനാഴ്ച രാവിലെ ചെന്നൈയില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം ഉച്ചയോടെ കൊച്ചിയിലേക്ക് കൊണ്ടുവരും.വാത്സല്യം ,ഭീഷ്മാചാര്യ, വീണ മീട്ടിയ വിലങ്ങുകള്‍, ആണ്‍കിളിയുടെ താരാട്ട്, ഒരു സിന്ദൂരപൊട്ടിന്റെ ഓര്‍മ്മയ്ക്ക്, മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്, ഒരു സന്ദേശം കൂടി എന്നീ ചിത്രങ്ങളുടെ സംവിധായകനായ ഹനീഫ ഭീഷ്മാചാര്യ, കടത്തനാടന്‍ അമ്പാടി, പുതിയ കരുക്കള്‍, ലാല്‍ അമേരിക്കയില്‍, ഇണക്കിളി എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട് .എണ്‍പതോളം തമിഴ് ചിത്രങ്ങളിലും ഹനീഫ അഭിനയിച്ചിട്ടുണ്ട് .ഫാസിലയാണ് ഭാര്യ. സര്‍ഫ, മര്‍വ എന്നിവര്‍ മക്കളുമാണ് .
 
Click here to rate this news
 
     
Most Recent Comment
  shanib
  iam very feeling for haneefa s pastes away  
    Latest news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
വലിയങ്ങാടി
Directed by: Salim Baba
Staring : Manikuttan,Saju Kodiyan,Remesh,Narayanan Kutty,HarisreeAshokan,varadha
   
         
    Related news