Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  വിവാദ പാഠപുസ്‌തകം പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി:മന്ത്രി  
 
വിവാദ പാഠപുസ്‌തകം പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി:മന്ത്രി   - kerala_education

തിരുവനന്തപുരം: വിവാദമായ ഏഴാം ക്ലാസിലെ പുതിയ പാഠപുസ്‌തകം പരിശോധിക്കാന്‍ സര്‍ക്കാര്‍ വിദഗ്‌ദ്ധ സമിതിയെ നിയോഗിച്ചു. ഡോ.കെ.എന്‍.പണിക്കരാണ്‌ സമിതിയുടെ അദ്ധ്യക്ഷന്‍. 18 അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ്‌ സമിതി. വിദ്യാഭ്യാസമന്ത്രി എം.എ.ബേബിയാണ്‌ സമിതിയെ നിയോഗിച്ചകാര്യം നിയമസഭയില്‍ അറിയിച്ചത്‌.

മൂന്ന്‌ മാസത്തിനകം റിപ്പോര്‍ട്ട്‌ നല്‍കണമെന്നാണ്‌ സമിതിയോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഏഴാം ക്ലാസിലെ പാഠപുസ്‌തകത്തെക്കുറിച്ചും വിവാദ പാഠഭാഗങ്ങളെക്കുറിച്ചും ഉയര്‍ന്ന പരാതികള്‍ സമിതി പരിശോധിക്കും. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന മറ്റു പരാതികളും സമിതി പരിഗണിക്കും.

സമിതി സ്വീകാര്യമല്ലെന്ന്‌ പ്രതിപക്ഷം വ്യക്തമാക്കി. തുടര്‍ന്ന്‌ പ്രതിപക്ഷം സഭയില്‍നിന്ന്‌ ഇറങ്ങിപ്പോയി.

18 അംഗ സമിതിയിലെ 17 പേരും ഇടതുപക്ഷ സഹയാത്രികരാണെന്ന്‌ പ്രതിപക്ഷം ആരോപിച്ചു. ഇതിനാല്‍ സമിതിയുടെ പ്രവര്‍ത്തനം നിഷ്‌പക്ഷമായിരിക്കുമെന്ന്‌ കരുതാന്‍ കഴിയില്ല.

സമിതിയ്‌ക്ക്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ അനുവദിച്ച സമയത്തിനകം ഒരു ടേം പൂര്‍ത്തിയാകുമെന്ന്‌ പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു. വിവാദ പാഠഭാഗങ്ങള്‍ നീക്കം ചെയ്യില്ലെന്ന്‌ വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ സമിതിയുടെ പ്രസക്തിയും പ്രതിപക്ഷാംഗങ്ങള്‍ ചോദ്യം ചെയ്‌തു.

സര്‍ക്കാരിന്റെ പാഠ്യപദ്ധതി പരിഷ്‌കരണ നീക്കങ്ങള്‍ വിവാദമായതോടെയാണ്‌ പരാതികള്‍ പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചത്‌. പുസ്‌തകത്തിലെ വിവാദ പാഠഭാഗങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും യുവജന സംഘടനകള്‍ നടത്തിയ സമരങ്ങള്‍ പലതവണ സംഘര്‍ഷത്തിന്‌ വഴിവച്ചിരുന്നു. വിവിധ സമുദായ സംഘടനകളും പ്രതിഷേധവുമായി രംഗത്ത്‌ വന്നിരുന്നു.
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  0
  this is be cool  
  0
  It's good work  
  0
  great work dude thx  
  0
  this is cool site  
  0
  Good crew it's cool  
  0
  interesting site man  
  0
  real beauty page  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ട്വന്റി ട്വന്റി
Directed by: Joshy
Staring : Mammootty, Mohanlal, Suresh Gopi, Dileep, Jayaram, Prithviraj, Jayasurya, Indrajith, Boban Kunchakko, Nayantara
   
         
    Related news