കോഴിക്കോട്-ബാംഗ്ലൂര്‍ റൂട്ടില്‍ രാത്രിയാത്രാ നിരോധനം തുടരാനുള്ള തീരുമാനം ശരി വെച്ച കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈക്കാര്യം തീരുമാനിച്ചത് .
ഈ വിഷയത്തെക്കുറിച്ച് കേന്ദ്രവുമായി ചര്‍ച്ച നടത്താന്‍ സര്‍വകക്ഷി സംഘത്തെ അയക്കുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു .കഴിഞ്ഞ ദിവസമാണ് കോഴിക്കോട്-ബാംഗ്ലൂര്‍ റൂട്ടില്‍ രാത്രിയാത്രാ നിരോധനം തുടരാനുള്ള കര്‍ണാടക വനം വകുപ്പിന്‍റെ തീരുമാനം കര്‍ണാടക ഹൈക്കോടതിയുടെ ശരി വെച്ചത് .
|