Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Idea Star Singer Videos

  വഴിയോര പൊതുയോഗം : സര്‍ക്കാര്‍ ഭീഷണി വിലപ്പോവില്ലെന്ന് ജസ്റ്റീസ്  
 
പൊതുനിരത്തിലെ യോഗങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള റിവ്യൂ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കി.തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ അദ്ദേഹം അതി രൂക്ഷമായി വിമര്‍ശിച്ചു.സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്‌ തരംതാണതാണ്.റിവ്യു ഹര്‍ജി കേള്‍ക്കേണ്ടത് ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജി തന്നെയാണ്. നിയമാനുസൃതം താന്‍ തന്നെയാണ് ബഞ്ചിലുണ്ടാകേണ്ടത്.പൊതുനിരത്തില്‍ പൊതുയോഗം നടത്തുന്നതിലൂടെ ജനങ്ങള്‍ക്ക് ഒരുപാട് ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. വിധിയില്‍ ഉറച്ചുനില്‍ക്കുന്നു.സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തുടങ്ങുന്നതിന് മുന്‍പാണ് ജസ്റ്റിസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. പൊതുനിരത്തില്‍ യോഗം പാടില്ലെന്ന വിധി പൊതുതാല്പര്യം അനുസരിച്ചാണെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.


23/07/20101
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
യക്ഷിയും ഞാനും
Directed by: Thilakan, Shibu Thilakan, Captain Raju,Munshi renjith,Sudher,Gautham, Rikki, Shanil, Joobil, Meghna,
Staring : Vinayan
   
         
    Related news