ഇറാന്‍ സൈന്യം തദ്ദേശീയമായി വികസിപ്പിച്ച 'അദൃശ്യ' വിമാനത്തിന്റെ പരീക്ഷണം വിജയകരമായിരുന്നുവെന്ന് റിപ്പോര്‍ട്ട് .ഈ വിമാനത്തിന് റഡാറുകളുടെയും ഉപഗ്രഹങ്ങളുടെയും ചാരക്കണ്ണുകളില്‍നിന്നും മറഞ്ഞിരിക്കാന്‍ കഴിവുണ്ട് .ഇതോടെ ഇത്തരം വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇറാനും ഇടം നേടി.സോഫ്രഷ് മാഹി എന്നാണ് ഈ വിമാനത്തിന് പേരിട്ടിരിക്കുന്നത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബോംബര്‍ വിമാനങ്ങളുണ്ടാക്കാനും ഇറാന്‍ തീരുമാനിച്ചിട്ടുണ്ട് .കഴിഞ്ഞവര്‍ഷം ചാരഉപഗ്രഹങ്ങളെയും റഡാറുകളെയും കബളിപ്പിക്കുന്ന ആളില്ലാവിമാനവും ഇറാന്‍ നിര്‍മ്മിച്ചിരുന്നു.
|