45 നാള്‍ നീണ്ടു നില്‍ക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മൂന്നാം സീസണിന് വെള്ളിയാഴ്ച കൊടിയേറുന്നു.നിലവിലെ ജേതാക്കളായ ഡെക്കാണ്‍ ചാര്‍ജേഴ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് മുംബൈയിലെ ഡി.വൈ.പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക .ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം കണ്ണിനും കാതിനും ഇമ്പം പകരുന്ന വെടിക്കെട്ട് നടക്കും .അതിനു ശേഷം രാത്രി 8 മണിക്കാണ് കളി തുടങ്ങുക .ഐ.പി.എല്‍. ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ സീസണിനുണ്ട്. കഴിഞ്ഞവര്‍ഷം സുരക്ഷാകാരണങ്ങളുടെ പേരില്‍ ദക്ഷിണാഫ്രിക്കയിലാണ് ലീഗ് നടന്നത്. ബാറ്റിങ്ങിനുവേണ്ടി മാത്രം നിര്‍മിച്ചിട്ടുള്ള ഇന്ത്യന്‍ പിച്ചുകളിലെ വെടിക്കെട്ട് കാണാന്‍ വേണ്ടി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍ രാത്രി എട്ടു മണി മുതല്‍ സെറ്റ്മാക്‌സില്‍ മത്സരം നേരിട്ട് കാണാം.
|